കുടകിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു
മംഗളൂരു: കുടകിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മലാളി മരിച്ചു. കണ്ണൂർ സ്വദേശി ബാലകൃഷ്ണനാണ് (50) മരിച്ചത്.വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുമ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പെരുമ്പാടി ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഒരു മലയിടുക്കിൽ ജീപ്പിനുള്ളിൽ നിന്നാണ് അദ്ദേഹം മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിരാജ്പേട്ട് റൂറൽ പൊലീസ് കേസെടുത്തു.





