പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശനും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്. പ്രധാനമന്ത്രിയുടെ ഓഫീസായ സേവാ തീർഥിൽ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. വി.ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും കേന്ദ്ര പദ്ധതികളും ഇരുവരും ചർച്ച ചെയ്യും. സംസ്ഥാനത്തെ മുടങ്ങിക്കിടക്കുന്ന കേന്ദ്ര വിഹിതം വേ​ഗത്തിൽ ലഭ്യമാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെടും. ഉച്ചയ്ക്ക് 2.30ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായും വി.ഡി സതീശൻ കൂടിക്കാഴ്ച നത്തും. കർത്തവ്യാ ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button