പള്ളുരുത്തിയിൽ ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു, പ്രതി കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു.പള്ളുരുത്തി സ്വദേശിയായ ഷിനോയ് (31) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തേവര സ്വദേശിയായ ജിൻസനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പള്ളുരുത്തി കർമ്മ ലൈനിൽ വെച്ചാണ് ദാരുണമായ ഈ സംഭവം നടന്നത്. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഷിനോയും ജിൻസനും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് പിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ശരീരത്തിൽ ഒന്നിലധികം തവണ കുത്തേറ്റ ഷിനോയിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കസ്റ്റഡിയിലുള്ള ജിൻസനെ പൊലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.





