നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളായ അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചതിനിടെ ജനരോഷം ഉയർന്നു. പ്രതിക്ക് നേരെ അസഭ്യ വാക്കുകളുമായി നാട്ടുകാർ കൈയേറ്റം ചെയ്യാനും ശ്രമം നടത്തി.
രാവിലെ പൊലീസ് സംഘം അഷ്കറുമായി കരിക്കുഴിയിലെ വാടക വീട്ടിൽ വീടിനകത്തും പരിസരത്തും തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വലിയ തോതിൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. പ്രകോപിതരായ നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. കേസിലെ മറ്റൊരു പ്രതിയായ കുട്ടിയുടെ അമ്മ അഖിലയെ തെളിവെടുപ്പിന് എത്തിച്ചിട്ടില്ല.

അതേസമയം നെടുമങ്ങാട് കുഞ്ഞിൻ്റെ കൊലപാതം സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. പ്രതികൾ ശിക്ഷിക്കപ്പെടണം. പഴുതുകൾ ഇല്ലാത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button