
പൂന്തുറ: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാല്‍ കുഴിയംവിള വീട്ടില്‍ നുജും (പ്രകാശ്-50) നെ ആണ് അറസ്റ്റ് ചെയ്തത്.ആസാദ് നഗറിലുളള കെ.എല്‍.പി ഫൈനാന്‍സിലെത്തിയ പ്രതി 916 മുദ്ര പതിപ്പിച്ച 23.4 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് ജീവനക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച് മുക്കുപണ്ടം പണയം വച്ച് 1,12,000 രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപന ഉടമ ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ വിശദമായ പരിശോധനയില്‍ പണയ വസ്തു വ്യാജമാണെന്ന് മനസിലായതിനെ തുടര്‍ന്ന് പൂന്തുറ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പൂന്തുറ എസ്.എച്ച്.ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുനില്‍ , ജയപ്രകാശ് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
