കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യുവാവിന്‍റെ ഫോൺ തട്ടിയെടുത്ത പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശി മുജീബ് റഹ്മാൻ ആണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ തപസ് മണ്ഡൽ എന്നയാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ റെയിൽവേ സ്റ്റേഷനിൽ വച്ച് തട്ടിയെടുത്തത്. പൊലീസിന്‍റെ രാത്രി പട്രോളിങ്ങിനിടെ വെളുപ്പിന് മൂന്നരയോടെ പെരുമ്പാവൂർ ടൗണിൽ അസം സ്വദേശിയെ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പെരുമ്പാവൂർ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Related Articles
തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനെ മർദിച്ച എസ്എഫ്ഐക്കാരെ പിടിക്കാനാവാതെ പൊലീസ്
6 days ago
അൻവറിന്റെ ഭാവിയെന്ത് ആകും? പോരാളി പരിവേഷം ഇനി സിപിഎമ്മിനുള്ളിൽ വിലപോകില്ല ; പുറത്തേക്ക് പോകാന്‍ മടിയില്ലെന്ന് അൻവർ
September 22, 2024
Check Also
Close