കുടുംബ വഴക്കിനെത്തുടർന്ന് ദമ്പതികൾ വെട്ടേറ്റ് മരിച്ചു

പാലക്കാട്: ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദമ്പതികൾ വെട്ടേറ്റ് മരിച്ചു. സുകുമാരൻ (50), ദീപ (42) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ദീപയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി 8:30നാണ് സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button