9,90,000 രൂപയുമായി ബാങ്കിൽ നിന്നിറങ്ങി; പട്ടാപകൽ യുവാവിനെ ആക്രമിച്ച് പണം തട്ടി നാലംഗസംഘം, സംഭവം നിലമ്പൂരിൽ
മലപ്പുറം: നിലമ്പൂരില്‍ ബാങ്കില്‍ നിന്ന് ഇറങ്ങിയ യുവാവിനെ ആക്രമിച്ച് പണം കവര്‍ന്നു. കാളികാവ് അഞ്ചച്ചവടി സ്വദേശിക്കാണ് പണം നഷ്ടമായത്. 9,90,000 രൂപ നഷ്ടമായതായി യുവാവ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാലുപേര്‍ ചേര്‍ന്ന് യുവാവിനെ കീഴ്പ്പെടുത്തി പണം കവരുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.





