തിരുവള്ളൂർ : ചാനിയം കടവ് പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി
തിരുവള്ളൂർ: ചാനിയം കടവ് പുഴയില്‍ വീണയാളുടെ മൃതദേഹം ലഭിച്ചു. ഇന്ന് രാവിലെ ഫയര്‍ ഫോഴ്സും സ്കൂബ ടീമും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.
ഇന്നലെ വൈകുന്നേരം മീന്‍ പിടിക്കുന്നതിനിടെയാണ് ഇയാള്‍ പുഴയില്‍ വീണത്. വൈകിട്ടോടെ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച തിരച്ചിലിനൊടുവില്‍ ഇന്നലെ വീണ സ്ഥലത്തുനിന്നും അല്പം അകലെയായാണ് മൃതദേഹം ലഭിച്ചത്.
ചാനിയം കടവ് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാളെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി





