വൈദ്യുതി ബില്‍ അടക്കാത്തതിന് മാതാവിന് മര്‍ദനം; മകനെതിരെ കേസെടുത്ത് നാദാപുരം പോലീസ്
നാദാപുരം: വൈദ്യുതി ബില്‍ അടച്ചില്ലെന്നാരോപിച്ച് മാതാവിനെ മര്‍ദിച്ച സംഭവത്തില്‍ മകനെതിരെ നാദാപുരം പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂര്‍ സ്വദേശി പോത്തേരി വീട്ടില്‍ യാസിറിനെതിരെയാണ് മാതാവിന്റ പരാതിയില്‍ കേസെടുത്തത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. കറന്റ് ബില്‍ അടക്കാത്തതിനാല്‍ കെഎസ്ഇബി ഓഫീസില്‍ നിന്ന് വിളിച്ച് കളിയാക്കി എന്ന് ആരോപിച്ച് യാസിര്‍ മാതാവിനെ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു ചീത്ത വിളിച്ച്കൊണ്ട് ഇടത് കൈ പിടിച്ച് തിരിക്കുകയും കഴുത്തില്‍പിടിച്ച് തല ചുമരില്‍ ഇടിക്കുകയും ഹാളില്‍ തള്ളിയിടുകയും ചെയ്തു. നാഭിക്ക് ചവിട്ടിയതായും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മാതാവ് പരാതിയില്‍ പറയുന്നു. പരിക്കേറ്റ മാതാവ് ആശുപത്രിയില്‍ ചികില്‍സ തേടി. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.





