നീല ആധാറും വെള്ള ആധാറും തമ്മിലുള്ള വ്യത്യാസം അറിയാമോ? പ്രധാന വ്യത്യാസങ്ങളും നിയമങ്ങളും അറിയാം..

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏതൊരു പൗരനും ഒഴിച്ചുകൂടാനാകാത്ത പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാർ. 12 അക്കങ്ങളുള്ള യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പറും വ്യക്തിപരമായ വിവരങ്ങളും ബയോമെട്രിക് ഡാറ്റയും (വിരലടയാളവും ഐറിസ് സ്കാനും) അടങ്ങിയതാണ് സാധാരണ ആധാർ കാർഡുകൾ. എന്നാൽ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ‘യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ’ (യുഐഡിഎഐ) പ്രത്യേകമായി ‘ബാൽ ആധാർ’ (നീല ആധാർ) അനുവദിക്കുന്നുണ്ട്. കാർഡിന്റെ നീല നിറമാണ് ഇതിനെ സാധാരണ ആധാർ കാർഡിൽ നിന്ന് വേർതിരിക്കുന്നത്. അഞ്ച് വയസിന് മുകളില്‍ ഉള്ളവര്‍ക്ക് അനുവദിക്കുന്നതാണ് വെള്ള നിറത്തിലുള്ള ആധാര്‍. എന്താണ് ബാൽ ആധാറും സാധാരണ ആധാറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍? ബാല്‍ ആധാര്‍ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്. അറിയാം…5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിരലടയാളവും കണ്ണിന്റെ ഐറിസ് പാറ്റേണുകളും പൂർണ്ണമായി വികസിച്ചിട്ടില്ലാത്തതിനാൽ ബാൽ ആധാറിനായി ഇവ ശേഖരിക്കാറില്ല. കുട്ടിയുടെ ഫോട്ടോയും അടിസ്ഥാന വിവരങ്ങളും മാത്രമാണ് രേഖപ്പെടുത്തുന്നത്. നീല ആധാർ ഒരു സ്വതന്ത്ര ഐഡന്റിറ്റി രേഖയായയി കണക്കാക്കുന്നില്ല. ഇത് രക്ഷിതാവിന്റെ ആധാറുമായി ബന്ധിപ്പിച്ചാണ് അനുവദിക്കുന്നത്. എന്നാൽ 5 വയസ്സിന് മുകളിലുള്ളവർക്കുള്ള വെള്ള ആധാർ കാർഡ് സ്വതന്ത്രമായ വ്യക്തിഗത ഐഡന്റിറ്റി രേഖയാണ്. എന്നൊക്കെ അപ്‌ഡേറ്റ് ചെയ്യണം?5-ാം വയസ്സിൽ: കുട്ടിക്ക് 5 വയസ്സ് പൂർത്തിയാകുമ്പോൾ ബയോമെട്രിക് വിവരങ്ങൾ (10 വിരലടയാളം, ഐറിസ്, പുതിയ ഫോട്ടോ) നൽകി ആധാർ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. അല്ലാത്തപക്ഷം ആധാർ കാർഡ് നിർജ്ജീവമായേക്കാം. ബയോമെട്രിക് നൽകുന്നതോടെ ബാൽ ആധാർ സാധാരണ ആധാറായി മാറും. ഇനി 15 വയസ്സ് പൂർത്തിയാകുമ്പോൾ വീണ്ടും ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ബാൽ ആധാറിന് അപേക്ഷിക്കുന്നത് എങ്ങനെ?ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റര്‍, അക്ഷയ സെന്ററുകള്‍ എന്നിവ സന്ദര്‍ശിച്ചോ യുഐഎഡിഐ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയോ ചെയ്യാം. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സ്ലിപ്പും, രക്ഷിതാവിന്റെ അസൽ ആധാർ കാർഡും ഹാജരാക്കണം. എൻറോൾമെന്റ് കേന്ദ്രത്തിൽ വെച്ച് കുട്ടിയുടെ ഫോട്ടോ എടുക്കുകയും വിവരങ്ങൾ രക്ഷിതാവിന്റെ ആധാറുമായി ലിങ്ക് ചെയ്യുകയും ചെയ്യും. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായ ശേഷം ബാൽ ആധാർ കാർഡ് തപാൽ വഴി വിലാസത്തിലേക്ക് ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot