രാത്രി ഒന്നും കഴിച്ചില്ലെങ്കിലും രാവിലെ ഷുഗർ കൂടുന്നുണ്ടോ? കാരണമിതാണ്, പരിഹാരവും!

രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരുന്നിട്ടും രാവിലെ ഷു​ഗർ ലെവൽ നിരന്തരം ഉയർന്നിരിക്കുന്നതിൽ ടെൻഷനിലാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ‘ഡോൺ ഫിനോമിനൻ’ (Dawn Phenomenon) എന്ന അവസ്ഥയായിരിക്കാം. അതിരാവിലെ ചില ഹോർമോണുകളുടെ സ്വാഭാവിക വർധനവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ജീവിതശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി ഈ അവസ്ഥയെ ഫലപ്രദമായി എങ്ങനെ നിയന്ത്രിക്കാമെന്ന് നോക്കാം.എന്താണ് ‘ഡോൺ ഫിനോമിനൻ’?ഈ അവസ്ഥയെക്കുറിച്ച് പ്രമേഹബാധിതരായ പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. സാധാരണയായി പുലർച്ചെ 2 മണിക്കും രാവിലെ 8 മണിക്കും ഇടയിലാണ് ഈ അവസ്ഥ ഉണ്ടാകുക. കോർട്ടിസോൾ, ഗ്രോത്ത് എന്നീ ഹോർമോണുകളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഈ ഹോർമോണുകൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുക വഴി കരളിൽ സംഭരിച്ചുവച്ച ഗ്ലൂക്കോസ് പുറത്തുവിടാൻ കാരണമാകുന്നു. ഈ അധിക ഗ്ലൂക്കോസിനെ നിയന്ത്രിക്കാൻ ഇൻസുലിന് സാധിക്കാതെ വരുന്നതോടെയാണ് നിങ്ങൾ രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരുന്നിട്ടും ഷു​ഗർ ലെവൽ ഉയർന്നു തന്നെ കാണപ്പെടുന്നത്.എങ്ങനെ തിരിച്ചറിയാം?തലേദിവസം രാത്രി കൃത്യമായ ഡയറ്റ് പാലിച്ചിട്ടും രാവിലെ ഉണരുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയർന്നതായി കാണപ്പെടുന്നുണ്ടെങ്കിൽ.പുലർച്ചെ 3 മണിക്ക് ഷുഗർ പരിശോധിക്കുമ്പോൾ സാധാരണ നിലയിലോ കുറഞ്ഞോ കാണപ്പെടുകയും, രാവിലെ ഉണരുമ്പോൾ അത് കുത്തനെ ഉയരുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് ‘ഡോൺ ഫിനോമിനൻ’ എന്ന അവസ്ഥയായിരിക്കാം.കുറയ്ക്കാൻ ഇതാ ചില ടിപ്പുകൾനിങ്ങളുടെ ജീവിതശൈലിയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ ഈ അവസ്ഥയെ നിങ്ങൾക്ക് എളുപ്പത്തിൽ മറികടക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.അത്താഴ സമയം: നിർബന്ധമായും രാത്രി 7 മണിക്ക് മുമ്പായി അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക.വെള്ളം കുടിക്കുക: രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുക. ചായയോ കാപ്പിയോ കുടിക്കുന്നതിന് മുമ്പ് ചൂടുവെള്ളം നന്നായി കുടിക്കുക.പ്രഭാതഭക്ഷണത്തിലെ പ്രോട്ടീൻ: ഉണർന്ന് 30 മിനിറ്റിനുള്ളിൽ കഴിക്കുന്ന പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.രാവിലെയുള്ള നടത്തം: രാവിലെ ചെറിയൊരു നടത്തം ശീലമാക്കുക. ഉണർന്ന ശേഷം 10 മിനിറ്റ് നടക്കുന്നത് ഗുണം ചെയ്യും.പ്രഭാതഭക്ഷണം ഒഴിവാക്കരുത്: പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കാൻ ശ്ര​ദ്ധിക്കുക. ഇത് ഒഴിവാക്കുന്നത് കോർട്ടിസോളിന്റെ അളവ് വീണ്ടും കൂട്ടാൻ കാരണമാകും.ഒരുപാട് മരുന്നുകൾ കഴിച്ചത് കൊണ്ട് മാത്രം നിങ്ങൾക്ക് ഷു​ഗർ നിയന്ത്രിക്കാൻ സാധിക്കില്ല. മറിച്ച് ശരീരത്തെക്കൂടി മനസ്സിലാക്കി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് മാത്രമേ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കുകയുള്ളൂ. ഹോർമോണുകൾ, കരളിന്റെ പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button