സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (103) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കുണ്ടായിത്തോട് മുതല്‍ ചെറുവണ്ണൂര്‍ വരെ ജാഥ നയിച്ച വ്യക്തിയാണ് സോഷ്യോ വാസു. ഇതിന്റെ പേരില്‍ ബ്രിട്ടീഷ് പൊലീസിന്റെ അറസ്റ്റിനും മര്‍ദനത്തിനും വിധേയനായി. ജയില്‍വാസവും അനുഭവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button