Kerala
കെട്ടിട വാടകക്ക് വ്യപാരികൾക്ക് ജിഎസ്ടി; പ്രക്ഷോഭത്തിലേക്ക്..
കെട്ടിട വാടകക്ക് വ്യപാരികളുടെ മേൽ 18 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയ നടപടിക്കെതിരേ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്.
സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയും ദേശീയ തലത്തിൽ ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡലും പ്രക്ഷോഭം തുടങ്ങും. കെട്ടിട വാടക നികുതി ബാധ്യത വ്യാപാരികളുടെ തലയിൽ കെട്ടിവയ്ക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ ദേശീയ വൈസ് പ്രസിഡന്റുമായ രാജു അപ്സര നിലമ്പൂരിൽ പറഞ്ഞു.
കെട്ടിട വാടകക്ക് കെട്ടിട ഉടമയോ ഭൂവുടമയോ ജിഎസ്‌ടി അടച്ചില്ലെങ്കിൽ നികുതി ഭാരം രജിസ്ട്രേഷനുള്ള വ്യാപാരിയിൽ കെട്ടിവയ്ക്കുന്നത് അംഗീകരിക്കാനാകില്ല. പുതിയ നയം തിരുത്തണമെന്ന് കേന്ദ്ര സർക്കാരിനോടും ജിഎസ്ടി കൗൺസിലിനോടും അദ്ദേഹം ആവശ്യപ്പെട്ടു.