മിക്സി ബ്ലേഡിന്റെ മൂർച്ച കുറഞ്ഞോ? വീട്ടിൽ ചെയ്യാം ഈ പൊടിക്കൈകൾ
പലരും അടുക്കളയിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മിക്സിയുടെ ബ്ലേഡുകൾക്ക് മൂർച്ച നഷ്ടപ്പെടുന്നത്. കുറച്ച് നാളത്തെ ഉപയോഗത്തിന് ശേഷം ഇങ്ങനെ സംഭവിക്കാറുണ്ട്. ഇതുകാരണം പലപ്പോഴും മിക്സി പുതിയത് വാങ്ങിക്കേണ്ട അവസ്ഥ വരാറുണ്ട്. എന്നാൽ, പുതിയത് വാങ്ങുന്നതിന് മുമ്പ് മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ വീട്ടിൽ തന്നെ ചില സൂത്രവിദ്യകൾ പ്രയോഗിക്കാം.1. മുട്ടത്തോട്ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ മുട്ടത്തോട് ഫലം ചെയ്യും. വൃത്തിയാക്കി ഉണക്കിയ കുറച്ച് മുട്ടത്തോട് അടിക്കുന്നത് വഴി തോടുകളുടെ പരുപരുത്ത പ്രതലം ബ്ലേഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കി മൂർച്ച വീണ്ടെടുക്കാൻ സഹായിക്കും.2. കല്ലുപ്പ് പല വീട്ടുകളിലും കല്ലുപ്പ് വെച്ച് മൂർച്ച കൂട്ടാറുണ്ട്. ഒരു ടേബിൾ സ്പൂൺ കല്ലുപ്പ് ജാറിലിട്ട് മിക്സി അല്പനേരം പൾസ് മോഡിൽ ഇട്ടാൽ മൂർച്ച കൂടും. ഉപ്പിന്റെ തരികൾ ബ്ലേഡുകളുടെ അരികുകൾ പരുപരുത്തതാക്കാൻ സഹായിക്കും.3. ഐസ്ക്യൂബുകൾഐസ്ക്യൂബുകൾ മിക്സിയിൽ ഇട്ട് അടിക്കുന്നതിലൂടെയും ഫലം കിട്ടും. കുറച്ച് ഐസ്ക്യൂബുകൾ ജാറിലിട്ട് മിക്സി ചെറിയ സമയത്തേക്ക് അടിക്കണം. ഐസിന്റെ കട്ടി ബ്ലേഡുകൾ വൃത്തിയാക്കാനും അവയുടെ കട്ടിങ് ശേഷി മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കും. അരികുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ നീക്കാൻ ഐസ്ക്യൂബുകൾ സഹായിക്കും.4. ബേക്കിങ് സോഡബേക്കിങ് സോഡയും വെള്ളവും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കി ഒരു ബ്രഷിന്റെ സഹായത്തോടെ ബ്ലേഡുകളിൽ പുരട്ടുക. 5 മിനിറ്റ് വെച്ചതിനു ശേഷം ബ്ലേഡിൽ ഉരയ്ക്കുന്നത് വഴി മൂർച്ച തിരികെ കിട്ടും.5. അലുമിനിയം ഫോയിൽഇതിനായി ചെറിയൊരു കഷണം അലുമിനിയം ഫോയിൽ എടുത്ത് ഉരുളയാക്കി മിക്സി ജാറിലിട്ട് കുറച്ചുനേരം അടിക്കുക. ഫോയിൽ ബ്ലേഡുകളിലെ ചെറിയ പോറലുകൾ ശരിയാക്കാനും മൂർച്ച കൂട്ടാനും സഹായിക്കും.





