കേടായ പച്ചക്കറികൾ കളയേണ്ട; അടുക്കളത്തോട്ടം ഒരുക്കാൻ ഇതാ ഈസി ടിപ്പുകൾ
പലപ്പോഴും ഫ്രിഡ്ജിൽ വെച്ച് പഴകിയ പച്ചക്കറികൾ നമ്മൾ കളയാറാണ് പതിവ്. എന്നാൽ ഈ കേടുവന്ന പച്ചക്കറിവെച്ച് ഒരു അടുക്കളത്തോട്ടം തന്നെ ഒരുക്കിയാലോ… ഇതിനായി ഈ ടിപ്പുകൾ പരീക്ഷിക്കാം.പഴുത്ത തക്കാളി കഷ്ണങ്ങളിൽ നിന്ന് ചെടികൾ വളർത്താംതക്കാളിയിൽ നിന്ന് നേരിട്ട് പുതിയൊരു ചെടി വളർത്തിയെടുക്കാം. ഇതിനായി ഒരു പഴുത്ത തക്കാളി എടുത്ത് നേർത്ത കഷ്ണങ്ങളായി മുറിക്കുക. ഈ കഷ്ണങ്ങൾ മണ്ണ് നിറച്ച ഒരു ചട്ടിയിൽ വെച്ച് മുകളിൽ അൽപ്പം കൂടി മണ്ണ് കൊണ്ട് മൂടുക. ദിവസവും നനച്ചു കൊടുത്താൽ 10 മുതൽ 15 ദിവസത്തിനുള്ളിൽ ചെറിയ തൈകൾ മുളച്ചു വരും. ഇവ വളർന്നു വലുതായി കഴിഞ്ഞാൽ മറ്റൊരു വലിയ ചട്ടിയിലേക്ക് മാറ്റാം.ഉരുളക്കിഴങ്ങിൽ നിന്ന് പുതിയ ചെടി വളർത്താംഉരുളക്കിഴങ്ങ് കുറച്ച് ദിവസങ്ങൾ വെച്ചാൽ തന്നെ മുളച്ചുവരാറുണ്ട്. മുളച്ച ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മണ്ണിൽ 3 മുതൽ 4 ഇഞ്ച് ആഴത്തിൽ നടുക. ഇടയ്ക്കിടെ നനയ്ക്കുന്നതിലൂടെ ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ ചെടി വളരും.പച്ചമുളകിൽ നിന്ന് ചെടികൾ വളർത്താംപച്ചമുളകിൽ നിന്ന് വിത്തുകൾ എടുത്തു ഒരു പ്ലേറ്റിലോ പേപ്പറിലോ വെച്ച് ഉണക്കുക. തുറന്ന സ്ഥലത്തോ വെയിലത്തോ വെച്ച് അവ ഉണക്കാം. ഉണങ്ങിയ ശേഷം മണ്ണിൽ പാകി വെള്ളമൊഴിക്കുന്നതിലൂടെ 10 മുതൽ 20 ദിവസത്തിനുള്ളിൽ മുളച്ചു തുടങ്ങും. കുറച്ച് ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മുളക് പറിക്കാം.കാപ്സിക്കത്തിൽ നിന്ന് പുതിയ ചെടി വളർത്താംകാപ്സിക്കം വീട്ടിൽ എളുപ്പത്തിൽ വളർത്താം. ഇതിനായി കാപ്സിക്കത്തിന്റെ ഉള്ളിൽ നിന്ന് വിത്തുകൾ എടുത്തു ഉണക്കുക. നല്ല ഫലപൂഷ്ടിയുള്ള മണ്ണും ആവശ്യത്തിന് വെയിലും വെള്ളവും കിട്ടിയാൽ ഇവ തഴച്ച് വളരും.പഴകിയെന്ന് കരുതി കളയുന്നതിന് മുമ്പ് ഈ കൃഷിരീതികൾ പരീക്ഷിച്ചുനോക്കൂ, ഓർഗാനിക് പച്ചക്കറികൾ വളർത്തിയെടുക്കാനുള്ള മികച്ച വഴിയാണിത്.





