ഗ്യാസ് സ്റ്റൗവിലെ കറ ഇനി എളുപ്പത്തിൽ കളയാം; ഈ ടിപ്സ് ട്രൈ ചെയ്യൂ…

how-to-clean-gas-stove

അടുക്കളയിലെ കറപ്പിടിച്ച ഗ്യാസ് സ്റ്റൗ പലരുടെയും വലിയ തലവേദനയാകാം. പാചകം ചെയ്യാനുള്ള താത്പര്യം തന്നെ ഈ ഒരറ്റ കാരണം കൊണ്ട് ഇല്ലാതായേക്കാം. എത്ര വൃത്തിയാക്കിയാലും ഈ കറ പോകുന്നില്ല എന്നുള്ളതാണ് മറ്റു ചിലരുടെ പ്രശ്നം. എന്നാൽ ഗ്യാസ് സ്റ്റൗവിലെ ഈ കറ തുരത്താൻ നമുക്ക് കുറച്ച് പൊടിക്കൈകൾ പരിചയപ്പെട്ടാലോ?അഴുക്ക് അടിഞ്ഞു കൂടാൻ കാത്തുനിൽക്കല്ലേ…ദിവസവും അഴുക്ക് ആകുന്നതിന് അനുസരിച്ച് ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അഴുക്ക് അടിഞ്ഞു കൂടി വലിയ കറ ആകുന്നത് വരെ കാത്തിരിക്കരുത്.വിനാഗിരിയും ബേക്കിങ് സോഡയും ബെസ്റ്റാണ്വിനാഗിരിയും ബേക്കിങ് സോഡയും മിക്സ് ചെയ്ത് മൃദുലമായ സേപോഞ്ച് ഉപയോഗിച്ച് ഉരച്ചു കളയാം. സ്റ്റൗവിലെ കറ കളയാൻ ഇത് ബെസ്റ്റാണ്.ഗ്ലാസ് സ്റ്റൗ ആണേൽ വിനാഗിരിയും സോപ്പും ട്രൈ ചെയ്യൂ…നിങ്ങൾ ഉപയോഗിക്കുന്നത് ഗ്ലാസ് സ്റ്റൗ ആണെങ്കിൽ വിനാഗിരിക്കൊപ്പം ബേക്കിങ് സോഡയ്ക്ക് പകരം സോപ്പ് ഉപയോഗിച്ചാലും മതി.കഴുകിയാൽ മാത്രം പോരാ, നല്ലപോലെ ഉണക്കണേ…ഗ്യാസ് സ്റ്റൗ വൃത്തിയാക്കുമ്പോൾ അതിന്റെ എല്ലാ ഭാഗങ്ങളും വിട്ടുപോകാതെ വൃത്തിയാക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button