CrimeNationalSpot light

ഭാര്യ കുളിക്കുന്ന വിഡിയോ രഹസ്യമായി പകർത്തി ഭർത്താവ്, ഇ.എം.ഐ അടക്കാൻ ഒന്നര ലക്ഷം നൽകിയില്ലെങ്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി

പൂനെ: ഭാര്യ കുളിക്കുന്നതിന്റെ വിഡിയോകൾ രഹസ്യമായി പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. ചാരവൃത്തി, ബ്ലാക്ക് മെയിൽ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. പൂനെയിലെ സർക്കാർ സർവീസിൽ ഉന്നത ഉദ്യോഗസ്ഥരാണ് ഭാര്യയും ഭർത്താവും. മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങിക്കൊണ്ടുവരാനാണ് ഇയാൾ നിരന്തരം ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്. പണവുമായി വന്നില്ലെങ്കിൽ കുളിക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. വീടിന്‍റെയും കാറിന്‍റെയും ഇം.എം.ഐകള്‍ അടക്കാന്‍ വേണ്ടി പണം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. കാർ, ഭവന വായ്പകൾ തിരിച്ചടക്കാൻ മാതാപിതാക്കളിൽ നിന്ന് ഒന്നര ലക്ഷം രൂപ കൊണ്ടുവന്നില്ലെങ്കിൽ വിഡിയോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭർത്താവ് നിരന്തരം ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ പറയുന്നു. ഭർത്താവിന്‍റെ വീട്ടുകാരും മാതാപിതാക്കളുടെ പക്കൽ നിന്ന് പണവും കാറും കൊണ്ടുവരാനായി തന്നെ നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്നതായി പരാതിയിലുണ്ട്. ഭർത്താവിന്‍റെ മാതാവ്, പിതാവ്, സഹോദരൻ, സഹോദരി എന്നിവർക്കെതിരെയും യുവതി പരാതി ഉന്നയിച്ചിട്ടുണ്ട്.2020 ലാണ് ഇരുവരും വിവാഹിതരായത്. ആദ്യം പ്രശ്നമൊന്നുമുണ്ടായിരുന്നുവെങ്കിലും ക്രമേണ ഭർത്താവ് ഭാര്യയെ സംശയിക്കാൻ തുടങ്ങി. ശാരീരികവും മാനസികവുമായി ഇയാൾ പീഡിപ്പിച്ചിരുന്നതായി ഭാര്യ പരാതിയിൽ പറയുന്നു. തന്നെ നിരീക്ഷിക്കാനായി കുളിമുറി ഉൾപ്പെടെ വീട്ടിലുടനീളം രഹസ്യ ക്യാമറകൾ സ്ഥാപിച്ചെന്നും ഭാര്യയുടെ പരാതിയിലുണ്ട്. ജോലി സ്ഥലത്തും ഇയാൾ തന്നെ നിരീക്ഷിക്കുന്നതിന് ഏർപ്പാടുകൾ ഉണ്ടാക്കിയിരുന്നതായി ഭാര്യ പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button