Spot lightWorld

എണ്ണാമെങ്കില്‍ എണ്ണിക്കോ, 1,764,000,000,000 രൂപ! ഇത്രയും വരും ഒറ്റ ദിവസം കൊണ്ട് ഇലോണ്‍ മസ്ക് നേടിയത്

1.76 ലക്ഷം കോടി രൂപ! ഒരു കമ്പനിയുടേയോ, ഒരു വ്യക്തിയുടേയോ ആസ്തി അല്ല ഈ തുക..ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഇലോണ്‍ മസ്കിന്‍റെ ആസ്തിയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടായ വര്‍ധനയാണിത്. മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ ഓഹരികള്‍ വാള്‍സ്ട്രീറ്റില്‍ 19 ശതമാനം നേട്ടം കൈവരിച്ചപ്പോഴാണ് 1.76 ലക്ഷം കോടി രൂപ അദ്ദേഹത്തിന്‍റെ പോക്കറ്റിലെത്തിയത്. ഇതോടെ 50 ബില്യണ്‍ ഡോളറുമായി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ വ്യക്തിയാണ് ഇലോണ്‍ മസ്ക്. ടെസ്‌ല സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 2.2 ബില്യണ്‍ ഡോളര്‍ ലാഭം കൈവരിച്ചതാണ് ഓഹരി വില കുതിക്കാന്‍ കാരണം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനയാണിത്. കമ്പനിയുടെ വരുമാനം എട്ട് ശതമാനം വരുമാനം വര്‍ധിച്ച് 25.2 ബില്യണ്‍ ഡോളറായി. അടുത്ത വര്‍ഷം കാലിഫോര്‍ണിയയിലും ടെക്സസിലും പൊതുജനങ്ങള്‍ക്കായി ഡ്രൈവറില്ലാ കാറുകള്‍ അവതരിപ്പിക്കുമെന്ന് മസ്ക് പറഞ്ഞതും ഓഹരിവില ഉയരാന്‍ സഹായകമായി. വരാനിരിക്കുന്ന വര്‍ഷം 20%-30% വില്‍പ്പന വളര്‍ച്ച പ്രവചിച്ച മസ്ക് 2025 ന്‍റെ ആദ്യ പകുതിയില്‍ വില കുറഞ്ഞ വാഹനം പുറത്തിറക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 2021 മാര്‍ച്ചിന് ശേഷം ഓഹരി വിപണിയില്‍ ടെസ്ലയുടെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം കാഴ്ചവച്ചത്. ഇതോടെ ടെസ്ലയുടെ വിപണി മൂല്യം 68 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ടെസ്‌ലയില്‍ മസ്കിന് 13 ശതമാനം ഓഹരിയുണ്ട്. മസ്കിന്‍റെ  ആകെ ആസ്തിയില്‍ ടെസ്ലയുടെ വിഹിതം ഏകദേശം നാലില്‍ മൂന്ന് ഭാഗമാണ്. ടെസ്ലയെ കൂടാതെ,സ്പേസ് എക്സ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എക്സ്, എന്നിവയും മസ്കിന്‍റെ ഉടമസ്ഥതയിലുള്ളവയാണ്. ഈ വര്‍ഷം മാത്രം മസ്കിന്‍റെ ആസ്തി 41.2 ബില്യണ്‍ ഡോളര്‍ ആണ് വര്‍ദ്ധിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button