ഒരു 90 കിട്ടിയിരുന്നെങ്കിൽ; പൂസായപ്പോൾ മൂർഖനെ അങ്ങ് താലോലിച്ചു; പിന്നാലെ യുവാവ് ആശുപത്രിയിൽ, വീഡിയോ വൈറൽ
പാമ്പുകളെ കുറിച്ചുള്ള വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരമുണ്ട്. പ്രത്യേകിച്ചും ഇന്ത്യ പോലൊരു രാജ്യത്ത് അനേകം പാമ്പുകളും പാമ്പു കടിയേറ്റുള്ള മരണങ്ങളും കൂടുതലായി നടക്കുന്നതിനാല്‍ ആളുകള്‍ക്ക് ഇന്നും പാമ്പുകളെ പേടിയാണ്. അതിനാല്‍ തന്നെ വീടുകളിലോ ഓഫീസുകളിലോ കടന്ന് കയറിയ പാമ്പുകളെ പിടികൂടുന്നത് പോലുള്ള വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ കാഴ്ചക്കാരെ സൃഷ്ടിക്കുന്നു. എന്നാല്‍ മദ്യപിച്ച് ബോധം പോയ ഒരാള്‍ ഒരു മൂര്‍കനെ സ്നേഹിക്കാന്‍ പോയാലോ? അതെ അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് കാഴ്ചക്കാരില്‍ ഒരേസമയം ഭയവും തമാശയും നിറച്ചു. ഇന്ത്യയുലുള്ള പാമ്പിനങ്ങളില്‍ വിഷം കൂടിയ ഇനമാണ് മൂര്‍ഖന്‍ പാമ്പുകള്‍. അതിനാല്‍ തന്നെ അവയെ ഏറെ ശ്രദ്ധയോടെവേണം കൈകാര്യം ചെയ്യാനും. എന്നാല്‍ ആന്ധ്ര പ്രദേശില്‍ മദ്യ ലഹരിയിലായ ഒരു യുവാവ്, റോഡ് സൈഡിലെ മരച്ചുവട്ടിലിരുന്ന് കൈയില്‍ ബാക്കിയുണ്ടായിരുന്ന മദ്യം കൂടി അടിക്കുന്നതിനിടെയാണ് യുവാവിന് അടുത്തേക്ക് ഒരു മൂര്‍ഖന്‍ എത്തിയത്. പാമ്പിനെ കണ്ട യുവാവ് ഭയക്കുന്നതിന് പകരം ഉള്ളിലെ മദ്യ ലഹരിയില്‍ അതിനെ താലോലിക്കാന്‍ ശ്രമിക്കുന്നു. തന്‍റെ കൈ മൂര്‍ഖന്‍റെ പത്തിക്ക് മുന്നിലൂടെ മൂന്നാല് തവണ ചുറ്റിക്കുന്ന ഇയാള്‍ പിന്നീട് അവിടെ കൂടി നിന്നവരോട് അത് കടിക്കില്ലെന്നോ മറ്റോ പറയുന്നതും വീഡിയോയില്‍ കാണാം. https://www.instagram.com/reel/C_6ET-pgJ3f/?igsh=MTBxMjR3NWZydWNsMQ==
Kaki Venkstesh എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച മറ്റൊരു വീഡിയോയില്‍ ഇയാള്‍ പാമ്പിനെ ഒരു കൈ കൊണ്ട് പിടിച്ച് തന്‍റെ മുഖത്തിന് സമീപത്തേക്ക് ഉയര്‍ത്തുന്നതും കാണാം. സംഭവത്തിന്‍റെ വീഡിയോ മൂന്നാല് പാര്‍ട്ട് ആയിട്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഓരോ വീഡിയോയിലും ഇയാള്‍ തന്‍റെ മുന്നില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ മുന്നിലേക്ക് തന്‍റെ കൈകൊണ്ടുപോകുന്നതും കാണാം. ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോകണ്ടത്. ‘പാമ്പും 90 മില്ലിക്കായി കാത്തിരിക്കുന്നു’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ‘പാമ്പ് ചിന്തിക്കുന്നത്, എന്തുകൊണ്ട് ഇവന്‍ എന്നെ ഭയപ്പെടുന്നില്ല?’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിലെ കദിരിയിൽ നിന്നുള്ള നാഗരാജു എന്ന യുവാവാണ് വീഡിയോയില്‍ ഉള്ളത്. മദ്യ ലഹരിയിലായിരുന്ന ഇയാള്‍ കാട്ടിലേക്ക് കയറിപ്പോവുകയായിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടിച്ച് തന്‍റെ അടുത്ത് ഇരുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് ദേഹാസ്വാസ്ഥ്യം തോന്നിയ ഇയാളെ ആശുപത്രിയിലാക്കിയെന്ന ന് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.