NationalWorld

ഇന്ത്യ ചിരിച്ചുകൊണ്ട് നികുതി ചുമത്തുന്നു; അധികാരത്തിലെത്തിയാല്‍ തിരിച്ചു ചുമത്തും: ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: നികുതി ചുമത്തല്‍ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതിക്ക് ഇന്ത്യ കൂടുതൽ നികുതി ചുമത്തുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇതേ രീതി തിരിച്ചു സ്വീകരിക്കുമെന്നും ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉയർന്ന നികുതി ഏർപ്പെടുത്തി ഒരു പുഞ്ചിരിയോടെയാണ് ഇന്ത്യ അത് നടപ്പാക്കുന്നത്.അമേരിക്കയെ വീണ്ടും സമ്പന്നമാക്കാനുള്ള തന്‍റെ പദ്ധതിയുടെ പ്രധാനഘടകം പരസ്പര നികുതി ചുമത്തുകയെന്നതാണ്. പൊതുവെ അമേരിക്ക നികുതി ചുമത്താറില്ല. താനാണ് നികുതി ചുമത്തുന്നതിന് തുടക്കമിട്ടത്. അത് വലിയ വിജയമായിരുന്നുവെന്നും ഡെട്രോയിറ്റിൽ സാമ്പത്തിക നയത്തെക്കുറിച്ചുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.ചൈന 200 ശതമാനം നികുതിയാണ് ചുമത്തുന്നത്. ബ്രസീലും വലിയതോതിൽ നികുതി ചുമത്തുന്നു. എന്നാൽ, ഏറ്റവും വലിയ നികുതി ചുമത്തുന്നത് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ‘മോദി വലിയ നേതാവാണ്. അദ്ദേഹം രാജ്യത്തെ ഒരുമിപ്പിച്ചു’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button