പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും’; കൻ്റോൺമെൻ്റ് എസ്‌ഐക്കെതിരെ കൊലവിളിയുമായി വി.ജോയ്

‘

തിരുവനന്തപുരം: കൻ്റോൺമെൻ്റ് സ്റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.ജോയ്. എസ്‌ഐയെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണെങ്കിൽ കൊലപാതകം വരെ നടക്കുമെന്നാണ് വി.ജോയിയുടെ ഭീഷണി.യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഘർഷത്തിലും എസ്എഫ്ഐ പ്രവർത്തകരെ മെൻസ് ഹോസ്റ്റലിൽ കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ചും സെക്രട്ടേറിയറ്റിലേക്ക് സിപിഎം നടത്തിയ മാർച്ചിലാണ് വി. ജോയിയുടെ കൊലവിളി പ്രസംഗം. മാർച്ചിനിടയിൽ കൻ്റോൺമെൻ്റ് അസി.കമ്മിഷണർ വി.ജയചന്ദ്രനോടാണ് ജോയി ഭീഷണി മുഴക്കിയത്. സംഭവസമയത്ത് വി.ജോയിക്ക് ഒപ്പം മുതിർന്ന സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, എം.വിജയകുമാർ, വി.കെ പ്രശാന്ത് എംഎൽഎ തുടങ്ങിയവരും ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചത് കൻ്റോൺമെൻ്റ് സ്റ്റേഷനിലെ സിഐ സതീഷ്കുമാറും എസ്ഐ ഗോകുലും ചേർന്നാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇരുവരും വിദ്യാർഥികളെ തലയ്ക്കടിച്ചെന്നും ആരോപണമുണ്ട്. പ്രവർത്തകരെ ക്രൂരമായി മർദിച്ച കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെയും തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. തുടർന്ന് സിഐ സതീഷിന്റെ കാട്ടാക്കട മൈലാടിയിലെ വസതിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പൊലീസ് ലാത്തിച്ചാർജിനുശേഷം രണ്ട് പൊലീസുകാർക്കുമെതിരെ വ്യാപക സൈബർ ആക്രമണവുമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button