പാലക്കാട്: മണ്ണാർക്കാട് ആനമുളിയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 50 ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽ. പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. തൂത സ്വദേശി ഒറ്റയത്ത് സജീറാണ് മണ്ണാർക്കാട് പൊലീസിന്‍റെ പിടിയിലായത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് ആനമൂളി ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സജീർ പിടിയിലായത്. ഇയാളിൽ നിന്ന് 49,87,500 രൂപ പിടിച്ചെടുത്തു. ബൈക്കിന്‍റെ സീറ്റിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ചാണ് പണം കടത്തിയത്. കോയമ്പത്തൂരിൽ നിന്നാണ് പണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു. മണ്ണാർക്കാട് ഡിവൈഎസ്‌പി സി സുന്ദരൻ, എസ്ഐ എം അജാസുദ്ദീൻ, എഎസ്ഐ ശ്യാം, ഡാൻസാഫ് സംഘം എന്നിവർ ചേർന്നാണ് പിടികൂടിയത്. പിടിയിലായ ആൾ കാരിയർ മാത്രമാണെന്നും പണം ആരുടേതാണെന്ന് അന്വേഷിച്ചു വരികയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.
Related Articles
മരോട്ടിച്ചുവടിൽ യുവാവിന്റെ മൃതദേഹം; പ്രവീണിന്റെ ദേഹത്ത് ആഴത്തിൽ മുറിവുകൾ, അടുത്ത് പട്ടികയും വടിയും, ദുരൂഹത
September 16, 2024
ഹരിപ്പാട് നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിലെ ഗേറ്റ് ഒടിഞ്ഞു വീണു; ഒഴിവായത് വലിയ അപകടം
December 10, 2024