പെരിന്തൽമണ്ണയിൽ വൻ ലഹരിവേട്ട; 405 ഗ്രാം എംഡിഎംഎ യുമായി ‘ഫൂലൻ മണി’ പിടിയിൽ
മലപ്പുറം പെരിന്തൽമണ്ണയിൽ വിൽപ്പനയ്ക്കായി എത്തിച്ച 405 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശി അനിൽ എന്ന ‘ഫൂലൻ മണി’ യെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന പ്രതിയെ അങ്ങാടിപ്പുറം പാലത്തിന് സമീപം സ്വിഫ്റ്റ് കാറിലിരിക്കെയാണ് പൊലീസ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി.കവർച്ച, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ നേരത്തെ കാപ്പ നിയമപ്രകാരം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ലഹരി ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.





