സെൻറ് സേവ്യേഴ്സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ പെരിയാർ നദിയിലേക്ക് 7000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ആലുവ: പെരിയാർ നദിയുടെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആലുവ സെന്റ് സേവ്യേഴ്സ് വിമൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ജനസേവ ശിശുഭവൻ, അൻവർ പാലിയേറ്റീവ് കെയർ, കേരള ആക്ഷൻ ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പെരിയാറിന്റെ തീരത്തുള്ള വ്യവസായ കമ്പനികളും മറ്റും വിഷമാലിന്യങ്ങൾ ഒഴുക്കി പെരിയാറിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്നതിനാൽ പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് കൊണ്ടാണ് പെരിയാറിന് ഇത്തരത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. 7000 ത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് പെരിയാറിൽ നിക്ഷേപിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സിസ്റ്റർ സിസ്ലെറ്റ്, ജോസ് മാവേലി, അഡ്വ. ചാർളി പോൾ, ഡോ. ജോബി തോമസ്, ഡോ. കെ. ലേഖ, ഡോ ഷിരിയ ഫെസ്റ്റ്സ്, ഡോ. നിനു റോസ്, പി. എം. അലി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
പെരിയാറിന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പരിപാടി ആലുവ സെന്റ് സേവ്യേഴ്സ് വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, സിസ്റ്റർ സിസ്ലറ്റ്, ജോസ് മാവേലി, അഡ്വ. ചാർളി പോൾ, ഡോ. ജോബി തോമസ് തുടങ്ങിയവർ സമീപം.





