ക്ലീൻ സ്വീപ്പുമായി മെക്സിക്കോ , ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ; ഗ്രൂപ്പ് എയിലെ നോക്കൗട്ട് ചിത്രം തെളിഞ്ഞു

മോണ്ടെററി : ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ മൂന്ന് വിജയവുമായി ആതിഥേയരായ മെക്സിക്കോ. അവസാന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മെക്സിക്കോ പരാജയപ്പെടുത്തിയത്. മാറ്റിയോ ചാവേസ്, ജൂലിയാൻ ക്വിനോനസ്, അൽവാരോ ഫിഡൽഗോ എന്നിവരാണ് മെക്സികോക്ക് വേണ്ടി ഗോൾ നേടിയത്. തന്റെ ആറാം ലോകകകപ്പിനെത്തിയ വെറ്ററൻ താരം ഗില്ലർമോ ഒച്ചോവ മെക്സിക്കോക്കായി രണ്ടാം പകുതിയിൽ കളത്തിലിറങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ക്ലീൻ ഷീറ്റുമായാണ് മെക്സിക്കോ റൗണ്ട് ഓഫ് 32വിന് യോഗ്യത നേടുന്നത്.ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് നോക്കൗട്ടിന് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. തപേലോ മസെകോയാണ് ടീമിന്റെ വിജയഗോൾ നേടിയത്.ഗ്രൂപ്പ് എയിൽ 9 പോയിന്റുമായി മെക്സിക്കോ ഒന്നാമതും, 4 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. മൂന്ന് പോയിന്റുള്ള ദക്ഷിണ കൊറിയയുടെ നോക്കൗട്ട് സാധ്യത മറ്റുടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button