പാതിരാത്രി വീട്ടിൽ ഓടിക്കയറി അപ്രതീക്ഷിത അതിഥി! പുലിയെ കണ്ട് ജീവനുംകൊണ്ട് ഓടി വീട്ടുകാർ

മസിനഗുഡി: പാതിരാത്രി വീട്ടിലേക്ക് ഓടിക്കയറിയ അപ്രതീക്ഷിത അതിഥിയെ കണ്ട് വീട്ടുകാർ ജീവനുംകൊണ്ട് പുറത്തേക്ക് ഓടി. നായുടെ പിന്നാലെ ഓടിയെത്തിയ പുലിയാണ് വീട്ടിൽ ഓടിക്കയറിയത്. മുതുമല കടുവ സങ്കേതം മസിനഗുഡി റേഞ്ചിലെ അവരല്ലാ സെക്ഷനിലെ സെൽവപ്പാ കോളനിയിൽ ശിവകുമാറിന്റെ വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി 9.30നാണ് പുലി കുതിച്ചുവന്നത്. നായെ ഓടിച്ചെത്തിയ പുലി വീട്ടിനുള്ളിൽ കുടുങ്ങിയതോടെ വീട്ടുകാർ പുറത്തിറങ്ങി വീടടച്ച് വനംവകുപ്പിനെ അറിയിച്ചു. കാഴ്ച കാണാൻ വീടിന്റെ ജനലരികിൽ നിന്നവർക്ക് നേരെ പുലി ഗർജിച്ചുകൊണ്ട് കുതിച്ചു ചാടി. വനം റേഞ്ച് ഓഫിസർ വിമർശനകുടി വി. രാജന്റെ നേതൃത്വത്തിൽ മസിനഗുടി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മുതുമല ഫീൽഡ് ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും നിർദേശപ്രകാരം ഇന്ന് പുലർച്ചെ 2.30നാണ് പുലിയെ കൂട്ടിൽ കുടുക്കി പിടികൂടിയത്. പിന്നീട് സീഗൂർ വനത്തിൽ തുറന്നുവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button