ഓട്ടോറിക്ഷയിൽ കുട്ടികളെ സ്കൂളിൽ വിടരുതെന്ന് എംവിഡി’; പ്രചാരണത്തിന്റെ വസ്തുത എന്ത്?
‘

കോഴിക്കോട്: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിൽ അയക്കരുതെന്ന് മോട്ടർ വാഹന വകുപ്പ് നിർദേശം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്ന ഈ വാർത്ത അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ യാതൊരുവിധ നിർദേശങ്ങളും നൽകിയിട്ടില്ലെന്ന് എംവിഡി അറിയിച്ചു.നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി, അനുവദനീയമായ എണ്ണം കുട്ടികളുമായി ഓട്ടോറിക്ഷകൾക്ക് സുരക്ഷിത സർവീസുകൾ നടത്താൻ ഒരു തടസവുമില്ലെന്നും എംവിഡി വ്യക്തമാക്കി.നോൺ-ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ കുട്ടികളെ സ്കൂളിൽ വിടരുതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. ഓട്ടോറിക്ഷയിൽ കുട്ടികളെ സ്കൂളിൽ അയക്കുന്നത് ഒഴിവാക്കണമെന്നും ഓട്ടോറിക്ഷകളിൽ പരിധിയിൽ കവിഞ്ഞ് കുട്ടികളെ കയറ്റരുതെന്നും എംവിഡി നിർദേശം നൽകിയതായും വാർത്ത പ്രചരിച്ചിരുന്നു.




