Kerala
പി എസ് സി പരീക്ഷ 23, 25 തീയ്യതികളിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ PTHST (ഹിന്ദി) (കാറ്റഗറി നം. 271/22)) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും അസ്സൽ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്കായി ഒക്ടോബർ 9, 11 തീയ്യതികളിൽ നടത്താനിരുന്ന അഭിമുഖ പരീക്ഷ യഥാക്രമം 23 ന് കേരള പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസിലും 25 ന് കണ്ണൂർ ജില്ലാ ഓഫീസിലും നടത്തും.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല.