റാഗിങ്: വിദ്യാർഥിയെ ബിയർ കുപ്പി ഉപയോഗിച്ച് ആക്രമിച്ചു; അഞ്ചുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: സീനിയർ വിദ്യാർഥികൾ റാഗിങ് ചെയ്തതിനെ കുറിച്ച് പ്രിൻസിപ്പലിനോട് പരാതിപ്പെട്ട വിദ്യാർഥിയെ ബിയർ കുപ്പി ഉൾപ്പെടെ ഉപയോഗിച്ച് ആക്രമിച്ചു. ബല്ല ബത്തേരിക്കലിലെ ഷൈജുവിന്റെ മകൻ സൗരവിനെയാണ് (16) ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ആവിക്കരയിൽ മുടി മുറിക്കാൻ പോയ വിദ്യാർഥിയെയും സഹപാഠിയെയും ബാർബർ ഷോപ്പിന് മുന്നിൽവെച്ച് ബിയർ കുപ്പികൊണ്ടും ഇരുമ്പുവടി കൊണ്ടും അടിച്ച് പരിക്കേൽപിച്ചെന്നാണ് പരാതി. ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തകാര്യം പ്രിൻസിപ്പലിനോട് പറഞ്ഞതിന് ആക്രമിച്ചെന്നാണ് പരാതി.
