ഒടുവിൽ വിദ്യാർഥികൾക്ക് ആശ്വാസം: ഫുട്ബോൾ ഫൈനൽ കാണാൻ നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിരന്തരമായ അഭ്യർഥനകൾക്കൊടുവിൽ ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസം. നാളെ പുലർച്ചെ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ കാണാൻ സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങും.




