CrimeKerala

ബസ് യാത്രക്കിടെ ലൈം​ഗി​കാ​തി​ക്ര​മം: ബ​സ് ക​ണ്ട​ക്ട​ർ പി​ടി​യി​ൽ

പേ​രാ​മ്പ്ര: ബ​സ് യാ​ത്ര​ക്കി​ട​യി​ല്‍ യു​വ​തി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി ഒ​ളി​വി​ല്‍ പോ​യ ക​ണ്ട​ക്ട​ര്‍ പി​ടി​യി​ല്‍. നൊ​ച്ചാ​ട് മാ​പ്പ​റ്റ​കു​നി റ​ഊ​ഫ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട്-​കു​റ്റ്യാ​ടി റൂ​ട്ടി​ല്‍ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ന്റെ ക​ണ്ട​ക്ട​റാ​യി​രു​ന്നു ഇ​യാ​ൾ. ജൂ​ണ്‍ 10നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പേ​രാ​മ്പ്ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​ര്‍, കോ​ഴി​ക്കോ​ട് തു​ട​ങ്ങി പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു. പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ്ര​തി വ്യാ​ജ പേ​രി​ല്‍ സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രാ​വ​ശ്യ​ത്തി​ന് എ​ത്തി​യ​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി. ​ജം​ഷി​ദി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​സി. ഷാ​ജി, എ​സ്‌.​സി.​പി.​ഒ സി.​എം. സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button