Health Tips

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ

നമ്മുടെ മോശം ഭക്ഷണശീലവും ജീവിതശൈലിയുമാണ് പല രോഗങ്ങളിലേയ്ക്കും നയിക്കുന്നത്. അത്തരത്തില്‍ നമ്മളില്‍ പലരേയും ബാധിച്ചിരിക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് അമിതമായാൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം. മഞ്ഞളിലെ കുര്‍കുമിന്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.  വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിൻ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കും.   ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് കറുവപ്പട്ട. അതിനാല്‍ കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും.    ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവയും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഗുണം ചെയ്യും.  ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിനെയും പ്രമേഹത്തെയും നിയന്ത്രിക്കും.  കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പൈപ്പറിൻ ആന്‍റി ഇന്‍ഫ്ലമേറ്ററി ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ നല്‍കും. ഇവയും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.  ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button