Health Tips

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പര്‍ ഫുഡ്സ്

ജീവിതശൈലികളാണ് കൊളസ്ട്രോള്‍ കൂടുന്നതിന് പ്രധാന കാരണം. ചീത്ത കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയാരോഗ്യത്തെ വരെ ബാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തണം. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.   അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ള ബദാം കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.   ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമടങ്ങിയ വാല്‍നട്ട് ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്.   ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പിസ്ത കഴിക്കുന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡ്, ഫൈബര്‍ എന്നിവയടങ്ങിയ ഫ്ലാക്സ് സീഡ്സ് കൊളസ്ട്രോള്‍ കുറയ്ക്കും.    ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഡ്രൈഡ് ആപ്രിക്കോട്ട് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button