അടിച്ച് പൂസായി മൊബൈലിൽ പാട്ടുവെച്ച് ക്ലാസ് മുറിയിൽ വിദ്യാർഥികൾക്കൊപ്പം ഹെഡ് മാസ്റ്ററുടെ നൃത്തം, വീട്ടിലിരുത്തി അധികൃതർ

റായ്പൂർ: മദ്യപിച്ച് ലക്കുകെട്ട് അധ്യാപകൻ ക്ലാസ് മുറിയിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്. ഛത്തീസ്ഗഢിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വാദ്രഫ്‌നഗർ ബ്ലോക്കിലെ പശുപതിപൂർ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. പ്രധാനാധ്യാപകൻ ലക്ഷ്മി നാരായൺ സിംഗ് മദ്യപിച്ച നിലയിൽ ക്ലാസ് മുറിക്കുള്ളിൽ മൊബൈൽ ഫോണിൽ പാട്ട് വായിക്കുകയും സ്‌കൂൾ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്
ലക്ഷ്മി നാരായൺ സിംഗ് പലപ്പോഴും മദ്യപിച്ച നിലയിലാണ് സ്കൂളിൽ എത്തുന്നതെന്നും കാരണമില്ലാതെ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. നിരവധി വിദ്യാർത്ഥികൾ പ്രധാനാധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതികൾ പങ്കുവച്ചു. വീഡിയോ വൈറലായതിന് പിന്നാലെ ബൽറാംപൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) ഡിഎൻ മിശ്ര അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഡിഇഒ വദ്രഫ്‌നഗർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) മനീഷ് കുമാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
