മഴ ശക്തി പ്രാപിക്കുന്നു., എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം | മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( അവധി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട്,എറണാകുളം, തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
അങ്കണ്‍വാടിക്കും പ്രൊഫഷണല്‍ കോളജിനും ഉള്‍പ്പെടെ അവധി ബാധകമാണ്.





