പേരാമ്പ്ര കൈതക്കലില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പേരാമ്പ്ര: കൈതക്കലില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് 4.15 ഓടെയാണ് സംഭവം. കൈതക്കള്‍ കള്ള് ഷാപ്പിന്റെയും വര്‍ക്ക്‌ഷോപ്പിന്റെയും ഇടയിലുള്ള വലിയ തണല്‍മരമാണ് മഴയിലും കാറ്റിലും നിലംപതിച്ചത്.
ഈ മരത്തിന്റെ കൊമ്പുകള്‍ കൊണ്ടാണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. പേരാമ്പ്രയില്‍ നിന്നും ഉള്ള്യേരിയിലേയ്ക്ക് പോവുകയായിരുന്നു ഇയാള്‍. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.





