കൊൽക്കത്ത: ചികിത്സ തേടിയെത്തിയ 26 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസിലുള്ള ഹസ്നബാദ് എന്ന സ്ഥലത്താണ് സംഭവം. മയക്കുന്നതിനുള്ള മരുന്ന് യുവതിയുടെ ശരീരത്തിൽ കുത്തിവെച്ചെന്നും ബോധരഹിതയായപ്പോൾ പീഡിപ്പിച്ചെന്നുമാണ് പരാതി. നൂർ ആലം സർദാർ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡന ദൃശ്യങ്ങളെല്ലാം ഇയാൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ വാങ്ങിയെന്നും ബ്ലാക് മെയിൽ ചെയ്ത് വീണ്ടും പലതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയും ഭർത്താവും കഴിഞ്ഞ ദിവസം ഹസ്നബാദ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബിഹാറിൽ ജോലി ചെയ്യുന്ന ഭർത്താവ് നാട്ടിൽ ഇല്ലാതിരുന്ന സമയത്താണ് യുവതി തനിച്ച് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയത്. പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് സംഘം ഡോക്ടറുടെ ക്ലിനിക്കിലെത്തി. ഇയാളുടെ താമസ സ്ഥലത്തോട് ചേർന്ന് തന്നെയാണ് ക്ലിനിക്കും പ്രവർത്തിക്കുന്നത്. ക്ലിനിക്കിൽ നിന്നു തന്നെ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഇയാൾ രജിസ്ട്രേഡ് ഡോക്ടർ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. സ്ത്രീയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും ബഹിർഹത് എസ്.പി ഹൊസെയ്ൻ മെഹ്‍ദി റഹ്മാൻ പറഞ്ഞു.
Related Articles
ഭാര്യയുടെ മദ്യപാനം സഹിക്കാൻ വയ്യ, കൂടാതെ തന്നെയും നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കുന്നു, പരാതിയുമായി യുവാവ്.
October 21, 2024
അധികാരത്തിലേറിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ; രജിസ്ട്രേഷന് ആരംഭിച്ചെന്ന് അരവിന്ദ് കെജ്രിവാള്
4 hours ago
Check Also
Close
-
10 വർഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് 544 കോടിയുടെ മയക്കുമരുന്ന്October 21, 2024