Health Tips

ഈ ഒൻപത് ഭക്ഷണങ്ങൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ പലരിലും കണ്ട് വരുന്ന പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഇടയാക്കും. സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ ആരോ​ഗ്യകരമായ ഭക്ഷണക്രമവും സഹായിക്കും. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ‍ഭക്ഷണങ്ങളെ കുറിച്ചറിയാം.

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും.  

    ബ്ലൂബെറി

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് ബ്ലൂബെറി. ശരീരത്തിലെ വീക്കവും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നതിലൂടെ സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും. 

അവാക്കാഡോ

അവോക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. സലാഡുകൾ, സാൻഡ്‌വിച്ചുകൾ അല്ലെങ്കിൽ സ്മൂത്തികൾ എന്നിവയിൽ അവോക്കാഡോ ചേർത്ത് കഴിക്കാവുന്നതാണ്.

സാൽമൺ ഫിഷ്

സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.     

പാലക്ക് ചീര 

പാലക്ക് ചീരയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പോഷക സമ്പുഷ്ടമായ ചീര സലാഡുകൾ, ഓംലെറ്റുകൾ, സൂപ്പ് അല്ലെങ്കിൽ സ്മൂത്തികൾ എന്നിവയിൽ ഉൾപ്പെടുത്തുക.

നട്സ് ബദാം, വാൽനട്ട്, പിസ്ത

നട്സ് ബദാം, വാൽനട്ട്, പിസ്ത എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

ഓട്സ്

തലച്ചോറിലെ സെറോടോണിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ ഓട്സ് സഹായിക്കും. ഓട്സ് പാലൊഴിച്ചോ അല്ലാതെയോ കഴിക്കാം.    

തെെര്

തൈരിൽ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തെ സഹായിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. 

​ഗ്രീൻ ടീ

ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും സഹായിക്കുന്നു.   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button