കറിവേപ്പില പറിച്ച് മടുക്കും; കഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെ ചെയ്തുനോക്കൂ

കറികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണല്ലോ കറിവേപ്പില. എല്ലാ വീടുകളിലും ദിവസവും ഉപയോഗമുള്ളതാണ് കറിവേപ്പില. എളുപ്പം വളര്‍ത്തിയെടുക്കാന്‍ പറ്റാവുന്നതായിട്ടും മിക്കവരും കടകളില്‍ നിന്ന് വാങ്ങുകയാണ് ചെയ്യാറ്. കടകളില്‍ നിന്ന് കിട്ടുന്നതാകട്ടെ, പലപ്പോഴും കീടനാശിനിയുടെ അളവ് മാരകമായ രീതിയിലടങ്ങിയിരിക്കുന്ന കറിവേപ്പിലയായിരിക്കും. വീട്ടില്‍ കറിവേപ്പില വളര്‍ത്തുമ്പോള്‍ ഇലയില്‍ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്ന കറുത്തനിറത്തിലുള്ള അരക്ക് പ്രാണിയുടെ ആക്രമണമാണ് നേരിടുന്ന പ്രധാന പ്രശ്‌നം. വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്ന കറിവേപ്പിലകൃഷിയില്‍ ഇതിനെ പ്രതിരോധിക്കാനാണ് പ്രധാനമായും കീടനാശിനികള്‍ ഉപയോഗിക്കുന്നത്. കറിവേപ്പിലയുടെ വളര്‍ച്ചയെ തന്നെ മുരടിപ്പിക്കുന്നതാണ് അരക്ക്.അടുക്കളമുറ്റത്തെ കറിവേപ്പിലയെയും അരക്ക് വെറുതെ വിടാറില്ല. വളര്‍ച്ച മുരടിക്കുന്ന ഇലകളെടുത്ത് പരിശോധിച്ചാല്‍ അരക്ക് കാണാനാകും. അരക്കിനെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് കഞ്ഞിവെള്ളം പ്രയോഗിക്കല്‍. ആക്രമണത്തിന്റെ ആരംഭത്തില്‍തന്നെ കഞ്ഞിവെള്ളം ഇരട്ടി വെള്ളംകൂട്ടി നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചാല്‍ അരക്കിനെ തുരത്താം. ഇവിടെ സഹായകമാകുന്നത് കഞ്ഞിവെള്ളത്തിന്റെ പശഗുണമാണ്. കഞ്ഞിപ്പശ ഉണങ്ങിയ പാടപോലെ അരക്കിനെയും പിടിച്ചുമാറ്റും. ആഴ്ചയിലൊരിക്കല്‍ കഞ്ഞിവെള്ളം സ്പ്രേ ചെയ്യുന്നത് കറിവേപ്പിലയുടെ വളര്‍ച്ച കൂട്ടും. ഒപ്പം ചാണകപ്പൊടിയും മേല്‍മണ്ണും തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി തടംകോരുകയും വേനല്‍ക്കാലത്ത് നനയ്ക്കുകയും വേണമെന്നുമാത്രം. നടീലും പരിപാലനവും പുതുമഴ ലഭിക്കുന്നതോടെ കറിവേപ്പ് തൈ നടാം. നല്ല വേനലില്‍ തൈ നടരുത്. വേരില്‍ നിന്ന് മുളപ്പിച്ച നല്ല കരുത്തുള്ള തൈ വേണം നടാനായി എടുക്കാന്‍. രണ്ട് അടിയെങ്കിലും ആഴവും വിസ്താരവുമുള്ള കുഴിവേണം തൈ നടാന്‍. കുഴിയില്‍ അര കൊട്ട ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടു കുഴി മൂടി നടുവില്‍ ചെറു കുഴി എടുത്ത് തൈ നടാം. തൈ നടുന്ന സ്ഥലത്തെ മണ്ണ് ഉറപ്പുള്ളതാണെങ്കില്‍ കുഴിയില്‍ ചകിരിച്ചോര്‍, ഉമി, ഉണങ്ങിയ കരിയില എന്നിവയില്‍ ഏതെങ്കിലുമിട്ട് കുഴി വായുസഞ്ചാരമുള്ളതാക്കുക. തൈകള്‍ നടുമ്പോള്‍ ഒരുപിടി വേപ്പിന്‍ പിണ്ണാക്കും ഒരുപിടി എല്ലുപൊടിയും കുഴിയില്‍ ചേര്‍ത്ത് ഇളക്കി നട്ടാല്‍ കീടങ്ങളില്ലാതെ കറിവേപ്പ് വളര്‍ന്ന് വരും. നട്ട് മൂന്ന് മാസം കഴിഞ്ഞ ശേഷം തടം ചെറുതായി ഇളക്കി വേരില്‍ ക്ഷതം വരാതെ ജൈവ വളങ്ങള്‍ ഏതെങ്കിലും നല്‍കി മണ്ണ് വിതറണം.വളപ്രയോഗവും കീടനിയന്ത്രണവും ഉണങ്ങി പൊടിഞ്ഞ കാലി വളം, കമ്പോസ്റ്റ്, എന്നിവയില്‍ ഏതെങ്കിലും ഒന്ന്, മൂന്ന് മാസം കൂടുമ്പോള്‍ തടത്തില്‍ നല്‍കണം. കടലപിണ്ണാക്ക്-പച്ചചാണക തെളി ഇടയ്ക്ക് തടത്തില്‍ ഒഴിച്ച് കൊടുത്താല്‍ കൂടുതല്‍ തളിരിലകള്‍ വരും. കറിവേപ്പിന്റെ തടത്തില്‍ മുട്ടത്തോട് പൊടിച്ചിടുന്നത് നല്ലതാണ്. വേപ്പെണ്ണ-സോപ്പ്-വെളുത്തുള്ളി മിശ്രിതം ഇലകളിലും ഇളം തണ്ടിലും തളിച്ചാല്‍ നാരകപ്പുഴുവിന്റെ ശല്യം തടയാം. തണ്ടും ഇലയും മുരടിപ്പിക്കുന്ന ചെറുപ്രാണികളെ അകറ്റാന്‍ വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot