അക്കൗണ്ടില്‍ നിങ്ങളറിയാതെ പണം വന്നാല്‍ എന്തു ചെയ്യണം? അക്കൗണ്ട് വാടകക്ക് നല്‍കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാലോ?

തിരുവനന്തപുരം: നിങ്ങളുടെ അക്കൗണ്ടിലൂടെ പണമിടപാടുകള്‍ നടത്തുന്നതിന് കമ്മീഷനോ കൂലിയോ ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാല്‍ എന്തുചെയ്യണം? പെട്ടെന്ന് ഒരു ദിവസം അക്കൗണ്ടില്‍ നിങ്ങളറിയാതെ കുറേ പണം വന്നാല്‍ എന്തു ചെയ്യണം? സ്വന്തം അക്കൗണ്ട് പരിചയത്തിലുള്ള ആര്‍ക്കെങ്കിലും ഉപയോഗിക്കാനായി നല്‍കാമോ? ബാങ്കിടപാടുമായി ബന്ധപ്പെട്ട ഇത്തരം നിരവധി കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പൊലീസ്. ‘മ്യൂള്‍ അക്കൗണ്ടുകള്‍’ എന്നറിയപ്പെടുന്ന വാടക ബാങ്ക് അക്കൗണ്ടുകള്‍ വഴി ലഹരി പണമിടപാടുകളും കള്ളപ്പണ ഇടപാടുകളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍ വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍. പലപ്പോഴും ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ വിദ്യാര്‍ഥികളും വരുമാനം കുറവുള്ള സാധാരണക്കാരുമായിരിക്കും. തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് അറിവില്ലാത്തതും എളുപ്പത്തില്‍ കുറച്ചധികം പണം ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വീണു പോകാന്‍ സാധ്യതയുള്ളവരുമാണ് ഈ വിഭാഗത്തിലേറെയും. ഈ സാധ്യതയാണ് തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നത്. ഇത്തരത്തിലുള്ള ചതിക്കുഴിയില്‍ അകപ്പെടാതിരിക്കാന്‍ പൊലീസ് ഏതാനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത്. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നല്‍കുകയോ മറ്റുള്ളവരുടെ പണം നിങ്ങളുടെ അക്കൗണ്ടില്‍ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. നിങ്ങളുടെ അക്കൗണ്ടിലൂടെ പണമിടപാടുകള്‍ നടത്തുന്നതിന് കമ്മീഷനോ കൂലിയോ ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാല്‍ അവരെ കുറിച്ചുള്ള വിവരം സ്ഥലത്തെ പൊലീസ് സ്റ്റേഷനിലോ 1930 എന്ന ടോള്‍ഫ്രീ നമ്പറിലോ അറിയിക്കണം. സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവെക്കരുത്. നിങ്ങളറിയാതെ അനധികൃതമായി നിങ്ങളുടെ അക്കൗണ്ടില്‍ പണം ലഭിച്ചാല്‍ ഉടന്‍തന്നെ നിങ്ങളുടെ ബാങ്കിനെയും പൊലീസിനെയും വിവരം രേഖാമൂലം അറിയിക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഒരു കാരണവശാലും പിന്‍വലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യരുത്. ബാങ്ക് അക്കൗണ്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമകള്‍ക്കായിരിക്കും. അനധികൃതമായി സ്വന്തം അക്കൗണ്ടില്‍ പണം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്. ബാങ്ക് അക്കൗണ്ടുകള്‍ ഒരാളുടെ സ്വകാര്യതയാണെന്നും ദുരുപയോഗം ചെയ്യാതെ വിവേകത്തോടും സുരക്ഷിതമായും ഉപയോഗിക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു. സൈബര്‍ തട്ടിപ്പിനിരയായാല്‍ എന്ത് ചെയ്യണം? എത്രയൊക്കെ ജാഗ്രത പാലിച്ചാലും ചിലര്‍ തട്ടിപ്പിനിരയായേക്കാം. അല്ലെങ്കില്‍ പരിചയത്തിലുള്ള ആരെങ്കിലുമൊക്കെ തട്ടിപ്പിനിരയായ വിവരം നമുക്ക് ലഭിച്ചേക്കാം. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലോ ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot