ബസിന്റെ ടയറിനടിയിൽപ്പെട്ട് സ്ത്രീയുടെ വസ്ത്രം പൂർണമായി കീറി; ഉടുമുണ്ടഴിച്ചു നൽകി യുവാവ്

തൃപ്പൂണിത്തുറ: അപകടത്തിൽപ്പെട്ട് വസ്ത്രം കീറിയ സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി യുവാവ്. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ ഷാജിയാണ് മുണ്ട് നൽകിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലായിരുന്നു സംഭവം. കടകളിൽ ചായ നൽകാനായി സൈക്കിളിൽ എത്തിയപ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്.ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയി. ഇവരെ എഴുന്നേൽപ്പിച്ചയുടൻ ഷാജി ഉടുത്തിരുന്ന മുണ്ട് അഴിച്ചുനൽകുകയായിരുന്നു. പിന്നീട് സമീപത്തെ കടയിൽ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. പരിക്കേറ്റ സ്ത്രീയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button