കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പിലും ടിക്കറ്റ് ബുക്ക് ചെയ്യാം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും. ഗതാഗത മന്ത്രി സി.പി ജോൺ മറ്റന്നാൾ ഉദ്ഘാടനം നിർവഹിക്കും.മെട്രോ റെയിൽ മാതൃകയിലാണ് കെഎസ്ആർടിസിയും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം വഴി വാട്സ്ആപ്പ് ടിക്കറ്റിംഗ് ഒരുക്കുന്നത്. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പറും കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്.യാത്രക്കാർക്ക് വാട്സ്ആപ്പ് ചാറ്റിലൂടെ യാത്ര ചെയ്യേണ്ട സ്ഥലം തെരഞ്ഞെടുത്ത് വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും, സംശയങ്ങൾക്ക് മറുപടി ലഭിക്കാനും ഇതുവഴി സാധിക്കും. വിവിധ ഭാഷകൾക്ക് പുറമെ ‘മംഗ്ലീഷ്’ ഭാഷ സപ്പോർട്ട് ചെയ്യുമെന്നതാണ് ഈ ചാറ്റ്ബോട്ടിന്റെ പ്രധാന സവിശേഷത. സാധാരണക്കാർക്കും വളരെ ലളിതമായി ടിക്കറ്റ് ബുക്കിംഗ് നടത്താൻ ഈ പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button