മഴ തുടരുന്നു: സംസ്ഥാനത്ത് കെ എസ് ഇ ബിക്ക് കീഴിലുള്ള അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം| സംസ്ഥാനത്ത് കെ എസ് ഇ ബിക്ക് കീഴിലുള്ള അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കൂത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇടുക്കിയിലെ മൂന്ന് ഡാമുകളില്‍ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
ഇരട്ടയാറിന്റെ ഷട്ടറുകള്‍ തുറന്നിട്ടില്ല. തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിലും കോഴിക്കോട് കുറ്റ്യാടി ഡാമിലും റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇരു ഡാമുകളില്‍ നിന്നും നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്നലെ തുറന്ന മൂഴിയാര്‍ ഡാമിന്റെ ഷട്ടര്‍ അടച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button