കാക്കവയലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
വയനാട്:ശനിയാഴ്ച കാക്കവയൽ ഇൻഡസ് മോട്ടോഴ്സിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു . ബത്തേരി പൂമല വലിയ വീട്ടിൽ നാസറിന്റെ മകൻ അനസ് മാലിക് (26) ആണ് മരിച്ചത്
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു.





