ബേക്കറികളിലേക്ക് നൽകാൻ പഴകിയ 17,000 മുട്ടകൾ; മാവൂരിലെ രണ്ട് കട ഉടമകള്‍ക്കെതിരെ കേസെടുക്കും

കോഴിക്കോട് മാവൂരിൽ പഴകിയതും പുഴുവരിച്ചതുമായ കോഴിമുട്ടകൾ കണ്ടെടുത്ത കടകളില്‍ ഗുരുതര നിയമലംഘനങ്ങള്‍. ഇവിടെ നടത്തിയ തുടർപരിശോധനയിൽ കണ്ടെത്തിയ വീഴ്ചകളുടെ അടിസ്ഥാനത്തില്‍ ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ പിടിച്ചെടുത്ത മുട്ടകൾ സ്വന്തം ചെലവിൽ എത്രയും വേഗം നശിപ്പിക്കാനും കടയുടമകൾക്ക് നിർദേശം നൽകി

മാവൂർ കൂളിമാട് റോഡിലെ പുനത്തിൽ എഗ് ട്രേഡേഴ്സ്, പി.യു. എഗ് ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് പതിനേഴായിരത്തോളം പഴകിയ മുട്ടകൾ കണ്ടെത്തിയത്. ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന മുട്ടകളായിരുന്നു ഇവ. എന്നാൽ പരിശോധന കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും കടകളിലെ ബാക്കിയുള്ള പഴകിയ മുട്ടകൾ നശിപ്പിക്കാൻ ഉടമകൾ തയ്യാറായില്ല.

കടകളിലെ ജീവനക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ട് ഉടമകൾ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നൽകിയത്. ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളില്ലെന്നും കണ്ടെത്തി. കൂടാതെ, സ്ഥാപനങ്ങളിലേക്ക് മുട്ട വിതരണം ചെയ്യുന്നവരുടെ വിവരങ്ങൾ കൈമാറാനും ഉടമകൾ തയ്യാറായില്ല. ഇതേത്തുടർന്ന് രണ്ട് സ്ഥാപനങ്ങളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. തുടർപരിശോധനയിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക് കൈമാറാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

കേടായ മുട്ടകൾ സ്വന്തം ചെലവിൽ ഉടൻ നശിപ്പിക്കാനും സ്ഥാപന ഉടമകളോട് നിർദേശിച്ചിട്ടുണ്ട്. നേരിട്ട് ഓഫീസിൽ ഹാജരാകാനും നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡോ. എ.പി. അനു, സി.എ. വിമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot