ഹിറ്റ്മാൻ ഈസ് ബാക്ക്! രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ, ആരാധകർ ആവേശത്തിൽ

മുംബൈ: മൂന്ന് വർഷത്തിനുശേഷം ഐ.പി.എൽ ടീം മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി വെറ്ററൻ താരം രോഹിത് ശർമ. ഹാർദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് 39കാരനായ രോഹിത്ത് വീണ്ടും മുംബൈയുടെ നായകനാകുന്നത്. ഹാർദിക്കിനെ പഞ്ചാബ് കിങ്‌സിന് കൈമാറുകയും പകരം അർഷ്ദീപ് സിങ്ങിനെ ടീമിലെത്തിക്കുകയും ചെയ്തിരുന്നു. ഹാർദിക്കിനു കീഴിൽ ടീമിന്‍റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഐപിഎൽ 2027 സീസണിൽ രോഹിത് ടീമിനെ നയിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് മുംബൈ മാനേജ്മെന്‍റ് അറിയിച്ചത്. നേരത്തെ തന്നെ രോഹിത് മുംബൈ ക്യാപ്റ്റനാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടീമിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്‍റ് രോഹിത്തിനെ ക്യാപ്റ്റൻ പദവി വീണ്ടും ഏൽപ്പിക്കുന്നത്. 2023 ഡിസംബർ 15നായിരുന്നു രോഹിത്തിനെ മാറ്റി ഹാർദിക്കിനെ നായകനാക്കിയത്. ഗുജറാത്ത് ടൈറ്റൻസിൽനിന്നാണ് ഹാർദിക്കിനെ മുംബൈയിലെത്തിച്ചത്. Smile, everybody smile 💙 #MumbaiIndians #CaptainRo https://t.co/YUqYZTQxu9— Mumbai Indians (@mipaltan) November 27, 2026 എന്നാൽ, കഴിഞ്ഞ മൂന്ന് സീസണുകളിലെ മോശം പ്രകടനമാണ് വീണ്ടും നായകസ്ഥാനത്ത് മാറ്റത്തിന് വഴിയൊരുക്കിയത്. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞ മൂന്ന് സീസണുകളിൽ രണ്ടുതവണയും പ്ലേഓഫിൽ കടക്കാനായില്ല. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ നായകന്മാരിൽ ഒരാളാണ് രോഹിത്. അഞ്ച് കിരീടങ്ങൾ വീതം നേടിയ എംഎസ് ധോണിക്കൊപ്പമാണ് രോഹിത്തും. മുംബൈ ഇന്ത്യൻസിനായി 158 മത്സരങ്ങളിൽ നിന്ന് 87 വിജയങ്ങൾ നേടിക്കൊടുത്തു, വിജയശതമാനം 55.06. രോഹിത്തിനു കീഴിൽ 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് മുംബൈ ഐപിഎൽ കിരീടം നേടിയത്. 2020ൽ അവസാനമായി കിരീടം നേടിയതിന് ശേഷം ലീഗിൽ മുംബൈക്ക് പിന്നീട് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല.2021ൽ അഞ്ചാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 2022ൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2023ൽ ക്വാളിഫയർ രണ്ടിൽ പുറത്തായി. ഇതോടെയാണ് ടീം മാനേജ്‌മെന്റ് നായകനെ മാറ്റാൻ തീരുമാനിച്ചത്. എന്നാൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലും മുംബൈക്ക് കാര്യമായ പുരോഗതിയുണ്ടാക്കാനായില്ല. 2024ൽ പത്താം സ്ഥാനത്തും 2026ൽ ഒമ്പതാം സ്ഥാനത്തുമാണ് ടീം ഫിനിഷ് ചെയ്തത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് രോഹിത്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിരാട് കോഹ്‌ലിയാണ് ഒന്നാമത്. രോഹിത്തിനു പുറമെ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ, മിച്ചൽ സാന്റ്നർ തുടങ്ങിയ പ്രമുഖ താരങ്ങളെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഒപ്പം യുവ താരങ്ങൾക്കും വിദേശ താരങ്ങൾക്കും ടീമിൽ ഇടം നൽകിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് ഉടമ ആകാശ് അംബാനി രോഹിത്തിന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചു. ടീമുമായും ആരാധകരുമായും രോഹിത്തിനുള്ള പ്രത്യേക ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം, ഫ്രാഞ്ചൈസിയുടെ ഇരുപതാം സീസണിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏകദിനത്തിൽ മാത്രമാണ് രോഹിത്ത് കളിക്കുന്നത്. ണ്ട് മാസം നീണ്ടുനിൽക്കുന്ന ഐപിഎൽ ടൂർണമെന്റിന്റെ കഠിനമായ മത്സരക്രമത്തിൽ അദ്ദേഹത്തിന്റെ ശാരീരികക്ഷമത എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടറിയണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot