കൊയിലാണ്ടി നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കൊയിലാണ്ടി നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
read more read more read more
കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ തിരക്കും അതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ടൗണില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്ത് നാളെ (ചൊവ്വ) കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു.
അധ്യയന നഷ്ടം ഒഴിവാക്കാന്‍ സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.





