Spot light
3 വർഷം പ്രണയം; ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കാമുകിയെ ചുംബിച്ചു; സ്വാഭാവികമെന്ന് ഹൈക്കോടതി, യുവാവിനെ വെറുതെ വിട്ടു
ദില്ലി: പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം എന്ന് മദ്രാസ് ഹൈക്കോടതി. ചുംബനവും ആലിംഗനവും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. തൂത്തുക്കൂടി സ്വദേശി ആയ 20കാരന്റെ ഹർജിയിൽ ആണ് കോടതിയുടെ നിരീക്ഷണം. 19കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ യുവാവിനെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കി. മൂന്ന് വർഷം പ്രണയത്തിലായിരുന്നു ഇരുവരും. 2022ൽ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാമുകിയെ ചുംബിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. പിന്നീട് യുവാവ് പെൺകുട്ടിയെ വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞു. ഇതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. എഫ്ഐആർ റദ്ദക്കി ഹൈക്കോടതി. ഇത്തരം കേസുകളിൽ പോലീസും കോടതികളും വിവേചനാധികാരം യുക്തിപൂർവം പ്രയോഗിക്കണം എന്നും കോടതി ചൂണ്ടിക്കാട്ടി.