മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമ പഞ്ചായത്തില്‍ കയറി ജീവനക്കാരെ മര്‍ദിച്ചതായി പരാതി

മലപ്പുറം: കാളികാവ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറി ജീവനക്കാരെ മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ ജീവനക്കാരായ ഏലച്ചോല ഇസ്ഹാഖ്, ഷറഫലി പി.എം എന്നിവര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തൊഴിലുറപ്പ് വിഭാഗത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറും ഓവര്‍സിയറുമാണ് ആക്രമിക്കപ്പെട്ടത്. നിലവില്‍ രണ്ട് പേരും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികളും ജീവനക്കാരും പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ചോക്കാട് സ്വദേശി റഹ്മത്തുള്ള എന്നയാളാണ് ജീവനക്കാരെ മര്‍ദിച്ചത്. ഓഫീസിലെത്തിയ റഹ്മത്തുള്ള ഫയലുകള്‍ വലിച്ചു കീറുകയും ആക്രമിക്കുകയും ചെയ്തതായി പരിക്കേറ്റവര്‍ പറഞ്ഞു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button